Pages

Sunday, December 27, 2020

ആമസോൺ

 ഇവിടെ ആമേസോൺ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കപ്പെടും

Thursday, May 29, 2014

താണ്ഡവം

താണ്ഡവം....!!! 

ഇടി വെട്ടി മനസ്സില്‍, 
മഴ പെയ്തു കണ്ണില്‍
തലയ്ക്കുള്ളില്‍ ഉള്‍ക്കിടിലം 
തലയിണയില്‍ ഉള്‍ക്കടലും ....!!!

സുരേഷ് ബാബു എടയന്നുര്‍ (KANNUR) 
27-05-2014

Saturday, March 10, 2012

അണയാജ്വാലകള്‍്








കാതങ്ങള്‍ക്കപ്പുറം നിന്നുവിളിച്ചാലും
കാതുകള്‍ക്കന്ന്യമായീടില്ല നിന്‍ വിളി
എന്‍ ചക്രവാളമിന്നും കാതോര്‍ത്ത് നില്‍പ്പൂ
നിന്‍ ചിറകടിയൊച്ചകള്‍്ക്കായി മാത്രം
അസ്തമിക്കില്ലീ പ്രതീക്ഷാര്‍്ക്കനെന്‍് വിണ്ണി-
ലണയീ , ലരികില്‍ നീ, യെന്നതറിവീലും .

ഡിസംബര്‍ ഇരുപത്തി രണ്ടു, 2002

Friday, March 9, 2012

എങ്കില്‍......!!!







നിന്‍ ഹാരമാകും നീഹാരമെന്നില്‍


നീര്‍മഴയായി പൊഴിഞ്ഞെങ്കില്‍


നീ നീരജമായി വിടര്‍ന്നെങ്കില്‍



നറും തെന്നലായ് എന്നില്‍ നീ വന്നെങ്കില്‍ ...!!!





എന്‍ മനോഗേഹത്തിന്‍ കള്ളയറയ്ക്കുള്ളില്‍



കള്ളിയായിട്ടൊന്നണഞ്ഞെകില്‍



നീ കാര്‍ത്തിക വിളക്കായ്‌ തെളിഞ്ഞെങ്കില്‍ , മമ



മനസ്സിന്‍ തമസ്സ് പൊലിഞ്ഞേനെ......!!!



ആ നീര്‍ മിഴികള്‍ മനസ്സിന്‍ കാതില്‍



എന്നും കഥകള്‍ പറഞ്ഞെങ്കില്‍



ഞാനാകഥകളിലാകെയലിഞ്ഞേനെ



നിന്നിലെ എന്നെത്തേടിയലഞ്ഞേനെ....!!!



നിന്നുള്ളിലൊഴുകും നിളയില്‍ ഞാന്‍ വെറും



നീര്‍ കണമായിട്ടലിഞ്ഞേനെ എന്‍



നീയറിയാതെയലിഞ്ഞേനെ



എന്നിലെ നിന്നെത്തേടിയലഞ്ഞേനെ......!!!!




ജൂലൈ ഇരുപത് 1999






മറഞ്ഞു പോയ മഴത്തുള്ളികള്‍

ഓരോ മഴത്തുള്ളിയും മറഞ്ഞു പോകുമ്പോള്‍ ഞാന്‍ കരുതി ഇത് അവസാനത്തേതാണ്എന്ന്. പക്ഷേ പിന്നീട് വന്ന ഓരോ മഴത്തുള്ളിയും എന്നോട് പറഞ്ഞു ഇല്ല അവസാനിക്കുന്നില്ല...... കാരണം ആരംഭം പോലെ തന്നെ അവസാനവും ഒരു സങ്കല്‍പം മാത്രമാണല്ലോ? ഓരോ മഴത്തുള്ളിക്കും ഓരോ മഴമേഘങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. നിങ്ങള്‍ക്കും കേള്‍ക്കണ്ടേ ആ കണ്ണീരിന്‍ കഥകള്‍ ................... എങ്കില്‍................ കാത്തിരിക്കുക..............